2009, ഡിസംബർ 26, ശനിയാഴ്‌ച

ഞാന്‍ .(കവിത)

ഞാന്‍,
മരിച്ചസ്വപ്നങ്ങളുടെകാവല്‍ക്കാരന്‍,
വരണ്ടഭൂമിയിലെ മരീചികയില്‍
വാക്കുകള്‍കൊണ്ടുതീപൂട്ടുന്നവന്‍
സമ്ര് ദ്ധിയുടെമരുപ്പച്ചയില്‍
വറുതിയുടെവിഷക്കാറ്റേറ്റ്
മരിക്കതെപോയജന്മം

പ്രണയത്തിന്റെകഥചൊല്ലിക്കേള്‍പിച്ചവള്‍
ഇടക്കെവിടെയോവെച്ച്
മുഴുമിക്കാതെപോയി.

മുറിഞ്ഞ് പോയകഥ,
പൊലിഞ്ഞുപോയസ്വപ്നം,
എരിഞ്ഞുതീരുന്നമോഹങ്ങള്‍ക്ക് ,
ജ്വലിച്ചുതീരുന്നസൂര്യന്റെ രക്തനിറം,

വിജനമാഈതുരുത്തില്‍
ഉദിക്കത്തസൂര്യനുവേണ്ടിയും
വിടരാത്തനിലാവിനുവേണ്ടിയും
ഇരുളിന്റെപുതപ്പുമൂടി
പാടാത്തമുളംതണ്ടുമായി
ഞാന്‍.... കാത്തിരിക്കുന്നു.