2010, ജനുവരി 17, ഞായറാഴ്‌ച

അസ്തമയം.(കവിത)

ഒരു വേനലെരിയിച്ചു കളഞ്ഞ ഭൂമിക്ക്
കുളിര്‍ മഴയുടെ സാന്ത്വനവുമായ്
കാറ്റ് മുമ്പേ വന്നെത്തി
ഒരു ദൈവദൂദനെപ്പോലെ.
എന്നാല്‍ 
വരണ്ട ആത്മാക്കള്‍ക്ക്
നേരിന്റെ നിറവായ്
ഒരു പ്രവാചകനും ഇനിവരില്ല.

ഒരു രാത്രി കറുപ്പിച്ചു കളഞ്ഞ ഭൂമിക്ക്
തെളിര്‍ നിലാവിന്റെ സന്ദേശവുമായ്
കുയിലുകള്‍ പാട്ടുപാടിയെത്തി
ഇരുളടഞ്ഞ ആത്മാക്കള്‍ക്ക്
നേരിന്റെ പുലര്‍ വെട്ടവുമായ്
ഒരു പ്രവാചകനും ഇനിവരില്ല.

വേദനയുടെ കൊടുംചൂടില്‍
പാതി വെന്ത ഹ്ര് ദയങ്ങളില്‍
സ്നേഹം മഞ്ഞുകണങ്ങളായ്
ഇനി വര്‍ഷിക്കില്ല.

ഇനി തമസ്സുദിക്കും
വെളിച്ചം അസ്തമിക്കും
കാടു തേങ്ങും
കാട്ടാറുകള്‍ വിതുമ്പും
പൂവുകള്‍ മരിച്ച ഹ്ര് ദയങ്ങളെ നോക്കി
വിലാപഗാനമുതിര്‍ക്കും
മഞ്ഞുതുള്ളിക്കുവേണ്ടി നാക്കു നീട്ടിയ
ഉണങ്ങിയ പുല്‍നാമ്പില്‍ നിന്നും
കണ്ണുനീര്‍ വര്‍ഷബിന്ദുവായ്
അടര്‍ന്നുവീഴും.

ഒടുവില്‍
കണ്ണുകളില്‍ കത്തിനില്‍ക്കുന്ന
സൂര്യനും
വെള്ളത്തില്‍ വീണ കനല്‍ കട്ടപോലെ
കെട്ടുതീരും.
            ==============
                   ======






1 അഭിപ്രായം: