2011, ജൂൺ 17, വെള്ളിയാഴ്‌ച

ഉഷസ്സ്

  നമുക്കായ് വെണ്മയോരുമിപ്പകല്‍ തന്നൊരീ                                                                                                                                              
  സ്സൂര്യനെക്കടല്‍ കൊണ്ടുപോയ്

  പൂനിലാവിന്‍പുഞ്ചിരി തൂകിയോരീ
  പൂര്‍ണ്ണചന്ത്രനെ പാമ്പു വിഴുങ്ങി


  പാതിവിടര്‍ന്നോരായിരം പൂക്കളെ
  മാനത്തുനിന്നേതോകാറ്റ് കൊണ്ടുപോയ്


  ഹ്രുദയത്തില്‍ സൂക്ഷിച്ചസ്വപ്നത്തിന്‍ താളുക
  ളിരട്ടവാലന്‍ പുഴു തിന്നു തീര്‍ത്തു


  ആത്മാവിലുതിരമീക്കുളിര്‍ മഞ്ഞുതുള്ളികള്‍
  മിഴിനീരിന്‍പുഴയിലൊലിച്ചൂ‍പോയി


  എങ്കിലുമിരുള്‍തിങ്ങും രാത്രിതന്നറുതിയാ
  യെങ്ങോ ഉഷസ്സിന്‍ ചിലമ്പൊലി മുഴങ്ങുന്നു

  വിണ്ടുകീറീവരണ്ടൊരുമണ്ണിന്റെ
  ജീവന്റെതാളമായ് വര്‍ഷം പൊഴിക്കുന്നു


  വേദനയുഴുതുമറിച്ചൊരീമണ്ണിനെ
  വേര്‍പ്പുനീര്‍ സ്വര്‍ണ്ണമായ് മാറ്റിടുന്നു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ