2011, ജൂലൈ 4, തിങ്കളാഴ്‌ച

സ്ത്രീധനം- ആർക്കാണ് പേടി?

സ്ത്രീധനം; ആർക്കാണ് പേടി?
========================
                                                                            പുരോകമനസമൂഹം പൊതുവെ ഒരു സാമൂഹ്യവിപത്തായി കണ്ടൂവരുന്നഒന്നാണല്ലൊ ഈ സ്ത്രീധന സമ്പ്രദായം,   ഇതിന് ഒരു മറുവായനയാണ് ഞാനിവിടെ ഉദ്ദേശിക്കുന്നത്, സ്ത്രീധന വിരോധികൾ ക്ഷമിക്കുക,

ഒരു പുരുഷമേധാവിത്തസമൂഹം അരക്ഷിതരായ സ്ത്രീ സമൂഹത്തെ എങ്ങനെയൊക്കെ കൂടുതൽ അരക്ഷിതരാക്കാം എന്നതിന് മികച്ച ഉദാഹരണങ്ങളായിട്ടാണ് ഇപ്പോഴത്തെ സ്ത്രീധന വിരുദ്ധ പ്രവർത്തനങ്ങളെയൊക്കെ എനിക്ക് തോന്നിയിട്ടുള്ളത്.
ആദ്യമേ പറയട്ടെ, സ്ത്രീധനം സ്ത്രീയുടെ ധനമാണ്  അത് പുരുഷൻ വാങ്ങുന്നതല്ല സ്ത്രീക്ക് നൽകുന്നതാണ്.  വാങ്ങുന്നമുതൽ പിന്നീട് തിരിച്ച് കൊടുക്കേണ്ടതില്ലല്ലൊ എന്നാൽ സ്ത്രീധനം പുരുഷൻ അതു പറ്റിയിട്ടുണ്ടെങ്കിൽ വിവാഹം വേർപിരിയുമ്പഴോ സ്ത്രീ ആവശ്യപ്പെടുമ്പഴോ തിരിച്ച് കൊടുക്കണം.
മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന ഒരു പെൺ കുട്ടിയെ സ്വന്തം സംരക്ഷണം മതിയാക്കി മറ്റൊരാളുടെ കൂടെ ജീവിക്കാൻ വിടുമ്പോൾ അവളുടെ സുരക്ഷ കണക്കിലെടുത്ത് രക്ഷിതാക്കൾ അവൾക്ക് നൽകുന്ന സ്വത്താണ് സ്ത്രീധനം.  നമ്മുടെ സമൂഹത്തിന്റെ ഒരു പരിധി വരെ കെട്ടുറപ്പ് നിലനിൽക്കുന്നത് ഈ സമ്പ്രദായം നിലനിൽക്കുന്നതുകൊണ്ടാണ്.
നമുക്ക് കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ നിലവിലെ അവസ്ഥയിലേക്ക് വരാം.   മറ്റുസമുദായങ്ങളെഅപേക്ഷിച്ച് ലളിതമായി വിവാഹം വേർപിരിയാൻ കഴിയുന്നത് മുസ്ലിം സമുദായത്തിലാണല്ലൊ, ഒരു പെണ്ണ് കെട്ടി രണ്ട് മൂന്ന് കുട്ടികളൊക്കെയായിക്കഴിഞ്ഞാൽ ഒന്ന്  ഫ്രഷ്  ആവണം എന്ന് തോന്നിയാൽ പഴയത് മാറ്റി പുതിയതൊന്ന് സംഘടിപ്പിക്കാൻ വലിയ പ്രയാസമൊന്നുമില്ല(പ്രമാണങ്ങളുമായി എന്റെ മേക്കിട്ട് കയറാൻ വരട്ടെ, ഇന്നത്തെ ഇന്ത്യൻ സിവിൽ നിയമത്തിൽ ഇതിന് സാധുതയുണ്ട് എന്നതാണ് സത്ത്യം)
ഉപേക്ഷിക്കപ്പെട്ട സ്ത്രീ വീട്ടിലേക്ക് തിരിച്ച് ചെല്ലുമ്പോൾ മാതാപിതാക്കൾ ജീവിച്ചിരിക്കണമെന്നില്ല സഹോദരന്മാരണെങ്കിൽ അവരുടെ കുടുമ്പവും പെടാപാടുകളുമായി കഴിയുകയായിരിക്കും,   തന്റെ രക്ഷിതാക്കളിൽ നിന്നും അവകാശമായി കിട്ടിയ, തന്റെ സഹോദരന് കിട്ടിയതിന്റെ പാതിയെങ്കിലും ഭൂമി ഒരു കൂരവെക്കാനുള്ളത് കാണും, തന്റെസ്ത്രീധന സ്വർണ്ണവും പണവും ഉപയോഗിച്ച് ഒരു കൂര കെട്ടിജീവിക്കാം,  ഇനി ഭൂമിയില്ലെങ്കിൽ ഒരു വാടക മുറിയെടുത്ത് ഒരു തയ്യൽമെഷിൻ വാങ്ങി തുന്നി ജീവിക്കാനെങ്കിലും ഈ സ്വത്ത് ഉപകാരപ്പെടില്ലെ,
ഒട്ടൊക്കെ വിവാഹമോചനങ്ങൾ നിയന്ത്രിക്കപ്പെടുന്നത്  പ്രമാണങ്ങളുടെ മഹത്ത്വം അംഗീകരിച്ചത് കൊണ്ടോ  നിയമമോ സമുദായമോ പരിരക്ഷ നൽകിയത് കൊണ്ടോ അല്ല,
ചെക്കൻ പറ്റിയ സ്വർണ്ണവും പണവും തിരിച്ച് കൊടുക്കാൻ കഴിയാത്തത് കൊണ്ട് കൂടിയാണ്.
ഇനി വിമർഷനങ്ങളിലേക്ക്, 
======================


1, വിരുതന്മാർ സ്ത്രീധനവുമായി മുങ്ങുന്നു;-


ഇത് വിവാഹകമ്പോളത്തിൽ മാത്രമല്ല, സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുണ്ട് പറ്റിപ്പ്, ചെറുക്കന്റെ വീടും കൂടുമൊന്നുമറിയാതെ കെട്ടിച്ച് വിടുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.


2, കാലിച്ചന്ത പോലെ വിവാഹക്കമ്പോളം;-


ഉപഭോക്താവ് പണം നൽകിയാൽ പകരം എരുമയെ കൊടുക്കുന്നതാണ് കാലിച്ചന്ത, ഉപഭോക്താവിന് എരുമയും കൂടെ പണവും നൽകുന്നത് ഏതായാലും കാലിച്ചന്തയിലല്ല.


3, പാവപ്പെട്ടവർ എങ്ങനെ മക്കളെ കെട്ടിച്ചയക്കും?;-


അല്പമെങ്കിലും പ്രസക്തമെന്ന് തോന്നാവുന്ന ഒരു വിമർഷനമാണിത്, 
സ്ത്രീധനമില്ലാത്ത വിവാഹങ്ങളിൽ ഏറ്റവുമധികം വഞ്ചിക്കപ്പെടുന്നത് നിർദ്ദനരായ പെൺകുട്ടികളാണ്,     ഉപേക്ഷിക്കപ്പെട്ടുകഴിഞ്ഞാൽ ഇവർ പൂർണ്ണമായും വഴിയാധാരമാക്കപ്പെടുന്നു, നിർദ്ദനകുടുമ്പങ്ങളിൽ നിന്നുള്ള പെൺകുട്ടികളാണ് ഇന്ന് ഉപേക്ഷിക്കപ്പെടുന്നതിലേറെയും.     സമ്പത്തും സ്വാധീനവുമുള്ള കുടുമ്പങ്ങളിൽ നിന്നുള്ള പെൺകുട്ടികൾ ഉപേക്ഷിക്കപ്പെട്ടാൽ ഒരു പരിധി വരെ അവരുടെ കുടുമ്പങ്ങൾ അവരെ ഏറ്റെടുത്തേക്കും. മാത്രമല്ല അത്തരം കുടുമ്പങ്ങളിൽ നിന്നുള്ള കുട്ടികളെ നിസ്സാരമായി ഉപേക്ഷിക്കാൻ ആണുങ്ങൾക്ക് അല്പം പേടിയും കാണും.


അത് കൊണ്ട് തന്നെ നിർദ്ദനരായ കുടുമ്പങ്ങളിലുള്ള പെൺകുട്ടികളുടെ വിവാഹം സമൂഹത്തിന്റെ ബാദ്ധ്യതയായി ഏറ്റെടുക്കണം, ഓരോ സമുദായങ്ങൾകിടയിലും നിരവധി സംഘടനകളുണ്ട്, കരയോഗങ്ങളുണ്ട്, രൂപതകളുണ്ട്, മഹല്ലുകമ്മറ്റികളുണ്ട്, സമ്പന്നരുമുണ്ട്, പിന്നെ സർക്കാരുമുണ്ട്.  പിരിവെടുത്തായാലും ഈ പെൺകുട്ടികളുടെ സാമ്പത്തിക സുരക്ഷ സമൂഹം ഏറ്റെടുക്കണം, ഇതിനായി കാര്യമായ സംവിധാനങ്ങൾ പ്രാദേശികതലത്തിൽ രൂപപ്പെടുത്തിയെടുക്കണം.
സൗന്ദര്യം അല്പം കുറഞ്ഞ് പോയാൽ കുറച്ച് പണ്ടവും പണവും കൂടുതൽ നൽകി പെൺകുട്ടികളെ കെട്ടിച്ചയക്കാൻ കഴിയും,  സ്ത്രീധനമില്ലാത്ത സമൂഹത്തിൽ സൗന്ദര്യം കുറഞ്ഞ പെണ്ണിനെ ആർ ഏറ്റെടുക്കും?.
മുസ്ലിം സമുദായത്തിൽ സ്വത്തവകാശത്തിന്റെ കാര്യത്തിലാണെങ്കിലും പുരുഷന്റെ പകുതി സ്വത്തിനെ സ്ത്രീക്ക് അവകാശമുള്ളൂ, സ്ത്രീധനം കൂടിയാവുമ്പോൾ ഇവിടെയും ഒരു പരിധി വരെ നീതി നടപ്പാക്കപ്പെടുന്നു എന്ന് നമുക്കു കരുതാം.


സ്ത്രീധനം അവരുടെ സ്വത്താണെന്ന് സ്ത്രീ മനസ്സിലാക്കണം പരിധി വിട്ട് അത് ഭർത്താക്കന്മാർക്ക് കൈമാറുന്നതും ശ്രദ്ധിക്കണം, സ്ത്രീധനം സ്ത്രീയുടെ അവകാശമായി കണക്കാക്കുകയും വേണം.


വിവാഹം അരക്ഷിതമായഒരു ലോകത്തേക്കുള്ള പറഞ്ഞു വിടലാവാൻ പാടില്ല, സുരക്ഷിതമായ ജീവിതത്തിലേക്കുള്ള ഒരു കടന്നുവരവാക്കാൻ കഴിയണം.


സ്ത്രീകളെ  ഉപഭോഗവസ്തുവൊ, അടിമയൊ ഒക്കെയായി കാണുന്ന ഏറെ ആണുങ്ങളുള്ള, സ്ത്രീയുടെ സുരക്ഷയ്ക്ക് ഒരു ഗ്യാരണ്ടീയും നൽകാൻ കഴിയാത്ത ഒരു സമൂഹത്തെ മുന്നിൽ കണ്ട് കൊണ്ടാണ്  ഞാനിത്ത്രയൊക്കെ പറഞ്ഞത്.


സത്ത്വത്തെ തിരിച്ചറിഞ്ഞ, സ്വയം പര്യാപ്തരായ, പരിഷ് ക്രുതവും വിദ്യാസമ്പന്നവുമായ ഒരു സ്ത്രീ സമൂഹത്തിൽ ഇങ്ങനെ ഒരേർപ്പാട് ബാധകമേയല്ല, പ്രസക്തിയുമില്ല.                                                                                                                                                                    
Enhanced by Zemanta

3 അഭിപ്രായങ്ങൾ:

 1. സ്ത്രീധനം കൊടുക്കാനില്ലാതെ വീട്ടിൽ പുരനിറഞ്ഞ് നിൽക്കുന്ന ഒരായിരം യുവതികളെ കണ്ടില്ല എന്നുണ്ടോ?
  സ്ത്രി ധനം കറവായത് കൊണ്ട് വീട്ടിൽ തിരിച്ച് വന്ന് ആത്മഹ്ത്യ ചെയ്യുന്ന പെൺകട്ടികളെ കണ്ടില്ല എന്നുണ്ടൊ?
  സ്ത്രീ ധനം കുറവായതിനാൽ പീടനങ്ങൾ അനുഭവിക്കുന്ന ഒരായിരം സഹോധരിമാരെ താങ്കൾ മറന്നു പോയ്യോ ?
  സ്ത്രീ ധനം കുറവായത് കൊണ്ട് കൊല ചെയ്യപെടുന്ന പാവം പെണ്മക്കളെ താങ്കൾ വിസ്മരിച്ച് പോയ്യൊ ?
  ഭാര്യയുടെ സ്വത്ത് ആഗ്രഹിച്ച് വരുന്ന ഒരു മനുഷ്യന്ന് താങ്കളുടെ കുടുബത്തിൽ നിന്നും പെണ്ണിനെ കൊടുക്കുമോ ?
  ഒരു സ്ത്രീയെ തന്നെപ്പോലെ പോറ്റാൻ കഴിവും മനസ്സും ഇല്ലാത്തവൻ എന്തിന്ന് വിവാഹം കഴിക്കണം ?
  സ്ത്രീ ധനം ഇല്ലാത്ത പെണ്ണ് വിവാഹം ആഗ്രഹിക്കാൻ പാടില്ലേ?
  സ്ത്രീ ധനം കൊടുക്കാൻ കഴിവില്ലാത്ത രക്ഷിതാക്കൾ തങ്ങളുടെ പെൺ മക്കളെ എന്ത് ചെയ്യണം ?
  സ്ത്രീ ധനം താങ്കൾ പറഞ്ഞ പോലെ ഇസ്ലാം അനുവദിക്കുന്നുണ്ടോ?
  പറയൂ സഹോദരാ പണമില്ലാത്ത പാവങ്ങൾ അനുഭവിക്കുന്ന എന്തെങ്കിലും വെഷമം താങ്കൾ അറിയൂന്നുണ്ടോ ?
  ഈ സാമൂഹ്യ വിഭത്തിനെ എന്തിനിങ്ങിനെ ഞായീകരിക്കുന്നു?

  മറുപടിഇല്ലാതാക്കൂ
 2. ലേഖനത്തെക്കാളും ഇഷ്ട്ടമായത്, ഈ ചോദ്യങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 3. അളിയന്റെ ചോദ്യങ്ങള്‍ എന്നും സ്ത്രീധന ദുരാചാരത്തിനു മുകളില്‍ മുഴച്ചു നിക്കും .....

  മറുപടിഇല്ലാതാക്കൂ