കാലമൊരു ത്രിസന്ധ്യ
കായലോളങ്ങളിൽ കാണും
തമസ്സി ചാരുത
കത്തിയെരിയും കനലായ്
കുത്തിയൊഴുകും പുഴയായ്
കാലം നമുക്കൊരു കടങ്കഥയായ്
കാറ്റുകേറാത്ത മാമലകൾക്കും
കതിരവനെത്താത്ത കാനനത്തിനും
കര കാണാ കടലിനും കാണാ കയങ്ങൾക്കും
കാട്ടും കാലം കാരിരുമ്പിൻ കാർക്കശ്ശ്യം
കാറ്റും മഴയും കാടും പുഴകളും
കാഴ്ച്ചയും കേഴ്വിയും കനിവും കിനാവും
കാല്പനികതയുടെ കസവു തീർത്ത
കനകാംബരത്തിൻ പട്ടു ചേലയും
കാലത്തിൻ കലവറ തീരാ
കാരുണ്യക്കടലായ് മാറും
കാത്തിരുന്നൂ നമ്മൾ
കനിവിന്റെ കതിരു തേടി
കിനാവിന്റെ പാഴ് വഴിയിൽ
വെറും പതിരായ് മാറിയ
കാലം കാഴ്ചയിലനന്തമാം
കനലായ് കത്തിയെരിയുന്നു
കാതോർത്തിരുന്നൂ നമ്മൾ
കരുണാർദ്രമാമൊരു നറുമൊഴി
കാലത്തിൻ കാണാപ്പുറങ്ങളിൽ
കേൾപ്പൂ... താളം പിഴച്ചോ-
രപശ്രുതി തൻ കുറുമൊഴി.
കത്തിയെരിയും കനലായ്
മറുപടിഇല്ലാതാക്കൂകുത്തിയൊഴുകും പുഴയായ്
കാലം നമുക്കൊരു കടങ്കഥയായ്
നല്ല കവിതാ ആശംസകള്‍
കത്തിയെരിയും കനലായ് കുത്തിയൊഴുകും പുഴയായ്
മറുപടിഇല്ലാതാക്കൂകാലം നമുക്കൊരു കടങ്കഥയായ്
വണ്ടര്ഫുള് ലൈന്‍സ്..!!
നല്ല കവിത ആശംസകള്‍ കുഞ്ഞൂട്ടിക്കാ
മറുപടിഇല്ലാതാക്കൂ