2009, ഡിസംബർ 18, വെള്ളിയാഴ്‌ച

യഥാ രാജാ തഥാ............

രാജാവ് എഴുന്നള്ളുകയാണു

കിങ്കരന്‍ മകുടീയൂതിവിളംബരമറിയിച്ചു

പ്രജകള്‍കണ്ണ് മിഴിച്ചു

(അവര്‍ക്കുകണ്ണൂകളേബാക്കിയുണ്ടായിരുന്നുള്ളു)

കേട്ടവര്‍ കേട്ടവര്‍ ഓടിക്കൂടി

രാജവീഥിക്കിരുവശവുംതിങ്ങിക്കൂടിസര്‍വ്വശക്തനായ രാജാവ്

സ്നേഹിപ്പൊര്‍ക്കീശ്വരന്‍

ദുശിപ്പോര്‍ക്ക് രാക്ഷസനും
രാജാവെഴുന്നള്ളുകയാണു
ഭ്രുത്ത്യന്മാര്‍,തരുണീമണികള്‍
പിന്നെ സ്തുതിപാഠകര്‍ക്കുമ്മദ്ധ്യെ
കൊഞ്ഞനംകാട്ടിക്കൊണ്ട്
ബുദ്ധിമാന്മാര്‍മാത്രംകാണുന്നവേഷത്തില്‍
മഹാരാജാവ്

രാജാവ് നഗ്നനാണെന്ന്
രാജകിങ്കരന്മാര്‍നടൂങ്ങുമാറുച്ഛത്തില്‍
വിളിച്ചുപറയാനുണ്ണിക്കുകഴിഞ്ഞില്ല
കാരണം
ഉണ്ണിയുംനഗ്നനാണു, പ്രജകളും.
----------------------------------------

2 അഭിപ്രായങ്ങൾ:

  1. അതെ ഇന്നു രാജാവും പ്രജകളും നഗ്നരാണ്. ആര് ആരെ കുറ്റപ്പെടുത്തും?.പിന്നെ ബ്ലോഗിന്റെ ലേ ഔട്ട് ഒന്നു മാറ്റിയാല്‍ നന്ന്.മുകളില്‍ ആദ്യം വരുന്ന കാര്യങ്ങള്‍ സൈഡിലേക്ക് മാറ്റുക.അതു പോലെ പ്രൊഫൈലിലും മറ്റുമുള്ള അക്ഷരത്തെറ്റുകള്‍ തിരുത്തുക.പ്രൊഫൈലില്‍ ഓഡിയോ എന്നു കണ്ട് ക്ലിക്കി നോക്കി,ശബ്ദം വന്നില്ല.അബദ്ധം പറ്റിയതാണെങ്കില്‍ ഡിലീറ്റ് ചെയ്യുക.

    മറുപടിഇല്ലാതാക്കൂ
  2. മുഹമ്മതുകുട്ടിസാഹിബിന്റെ വിലയേറിയ അഭിപ്രായങ്ങള്‍ക്കുംനിര്‍ദ്ദേശങ്ങള്‍ക്കും ഒരുപാടു നന്ദിയുണ്ട്,പതിനഞ്ച് ദിവസത്തെപ്രായമേ എന്റെ ബ്ലോഗിനുള്ളൂ,ഒരുമുന്‍ പരിചയവുമില്ല,എങ്ങിനെയൊക്കെയോഎത്തപ്പെട്ടതാണിവിടെ,അങ്ങ് നിര്‍ദ്ദേശിച്ചപോലെയൊക്കെമാറ്റംവരുത്തിയിട്ടുണ്ട്,പിന്നെ ഓഡിയൊ?അത് എങ്ങനെ വന്നെന്നുമറിയില്ല,പോക്കാനുമറിയില്ല,നന്ദി...വളരെനന്ദി.

    മറുപടിഇല്ലാതാക്കൂ