2009, ഡിസംബർ 18, വെള്ളിയാഴ്‌ച

യഥാ രാജാ തഥാ............

രാജാവ് എഴുന്നള്ളുകയാണു

കിങ്കരന്‍ മകുടീയൂതിവിളംബരമറിയിച്ചു

പ്രജകള്‍കണ്ണ് മിഴിച്ചു

(അവര്‍ക്കുകണ്ണൂകളേബാക്കിയുണ്ടായിരുന്നുള്ളു)

കേട്ടവര്‍ കേട്ടവര്‍ ഓടിക്കൂടി

രാജവീഥിക്കിരുവശവുംതിങ്ങിക്കൂടിസര്‍വ്വശക്തനായ രാജാവ്

സ്നേഹിപ്പൊര്‍ക്കീശ്വരന്‍

ദുശിപ്പോര്‍ക്ക് രാക്ഷസനും
രാജാവെഴുന്നള്ളുകയാണു
ഭ്രുത്ത്യന്മാര്‍,തരുണീമണികള്‍
പിന്നെ സ്തുതിപാഠകര്‍ക്കുമ്മദ്ധ്യെ
കൊഞ്ഞനംകാട്ടിക്കൊണ്ട്
ബുദ്ധിമാന്മാര്‍മാത്രംകാണുന്നവേഷത്തില്‍
മഹാരാജാവ്

രാജാവ് നഗ്നനാണെന്ന്
രാജകിങ്കരന്മാര്‍നടൂങ്ങുമാറുച്ഛത്തില്‍
വിളിച്ചുപറയാനുണ്ണിക്കുകഴിഞ്ഞില്ല
കാരണം
ഉണ്ണിയുംനഗ്നനാണു, പ്രജകളും.
----------------------------------------