2010, ഫെബ്രുവരി 8, തിങ്കളാഴ്‌ച

ഹ്ര് ദയത്തിന്റെ പരിരക്ഷ.

 
 ഓര്‍ക്കുക.. ഹാര്‍ട്ട് അറ്റാക്ക് ഒഴിവാക്കാം
Courtesy: mathrubhumi

ഹൃദയാഘാതം വരാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതല്‍? വന്നവര്‍                    എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? പ്രശസ്ത ഹൃദ്രോഗവിദഗ്ധന്‍                              ഡോ. ജി. വിജയരാഘവന്‍ (കിംസ്, തിരുവനന്തപുരം) വിശദീകരി                            ക്കുന്നു...

ഒരു തവണ ഹൃദയാഘാതം                          വന്നാല്‍ ജീവിതം തീര്‍ന്നു                               എന്നു കരുതുന്നവരാണ്                               പലരും. 'ഇനി എത്ര കാലം                            ഞാന്‍ ജീവിച്ചിരിക്കും                              ഡോക്ടര്‍?' എന്നാണ് രോ                             ഗികള്‍ ആദ്യം ചോദിക്കുക.                           രോഗം ഭേദമായി സാധാര                                  ണ ജീവിതം നയിക്കുന്നവരേ                              യും ആരും വെറുതെ വിടില്ല,                  'എത്രാമത്തെ അറ്റാക്കായിരു                             ന്നു?'. ഒന്നാമത്തെ എന്നു പറഞ്ഞാല്‍ ഉടന്‍ പറയും 'അപ്പോള്‍ ഇനി രണ്ടു            ചാന്‍സുകൂടിയുണ്ട്.' എന്നാല്‍ ഇതൊന്നുമല്ല കാര്യം. ഹൃദയത്തിന് ഏതുത                     രത്തിലുള്ള ആഘാതം വന്നാലും ജീവിതചിട്ടയും കൃത്യമായി മരുന്നു കഴി                       ക്കാനുമുള്ള സന്മനസുമുണ്ടെങ്കില്‍ ആര്‍ക്കും ഈ രോഗാവസ്ഥയെ മറികട                            ക്കാന്‍ കഴിയും.

എന്റെ ചികിത്സാനുഭവങ്ങളില്‍ നിന്ന് ഒരു കഥ പറയാം. 1976ലാണ്.                     തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഞാന്‍ അസിസ്റ്റന്റ് പ്രൊഫസ                             റായി ജോലിയില്‍ പ്രവേശിച്ച കാലം. അതുവരെ ഞാന്‍ വെല്ലൂര്‍ മെഡി                               ക്കല്‍ കോളേജിലായിരുന്നു. ഒരു ദിവസം തിരുവനന്തപുരത്തുകാരനായ                                 ഒരു ഡോക്ടര്‍ എന്നെ കാണാന്‍ വന്നു. 38 വയസ്സേയുള്ളൂ പുള്ളിക്ക്. കാഴ്ച                              യില്‍ നല്ല ആരോഗ്യവാന്‍. രണ്ട് നാള്‍ മുമ്പ് വളരെ ഗുരുതരമായ ഒരു ഹാ                               ര്‍ട്ട് അറ്റാക്ക് വന്ന ആളാണ് താനെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എനിക്ക്       വിശ്വസിക്കാനായില്ല. ഞാനദ്ദേഹത്തെ വിശദമായി പരിശോധിച്ചു. ഹൃദയ                         ത്തിന്റെ ഒരു ഭാഗം മുഴുവനായി തകര്‍ന്നുപോയിരിക്കുന്നു. രക്തസമ്മര്‍ദ്ദവും               ഭീകരമാംവിധം കുറവ്. ശ്വാസംമുട്ടലും ഉണ്ട്. പത്ത് ദിവസം ഐ.സി.യു.                             വില്‍ കിടത്തി ചികിത്സിച്ചു. കാര്യമായ പുരോഗതി ഉണ്ടായി. എങ്കിലും                            എനിക്ക് വിശ്വാസക്കുറവ് തോന്നി, 'ഇത്രയും സാരമായ അറ്റാക്ക് വന്ന                              ഒരാളെ എത്രനാള്‍ നമുക്ക് കൊണ്ടുപോകാന്‍ പറ്റും?' അന്ന് ആഞ്ചിയോ                           ഗ്രാമോ, ബൈപാസ് സര്‍ജറിയോ ആഞ്ചിയോപ്ലാസ്റ്റിയോ ഇല്ലാത്ത കാ                          ലമാണ്.

എന്നാല്‍ ആഹാരത്തിലും വ്യായാമത്തിലും മരുന്നു കഴിക്കുന്ന കാര്യത്തി                                  ലും ചിട്ടകളൊക്കെ കൃത്യമായി പാലിച്ചപ്പോള്‍ അദ്ദേഹം അപകടസ്ഥിതി                             യില്‍ നിന്ന് മെല്ലെമെല്ലെ പുറത്തുവന്നു. 1980ലാണ് എക്കോമെഷീന്‍ ആ                         ദ്യമായി കേരളത്തില്‍ വരുന്നത്, തിരുവനന്തപുരം മെഡിക്കല്‍ കോളേജി                               ല്‍. ഞാന്‍ ഡോക്ടറെ വരുത്തി എക്കോ പരിശോധിച്ചു. ഹാര്‍ട്ട് മസിലൊ                               ക്കെ നശിച്ച് പോയിരുന്നു. 30 ശതമാനത്തില്‍ താഴെ മാത്രമാണ് പമ്പിങ്.                     മാനസികമായി ഒരാള്‍ വേദനിക്കുന്നത് ചികിത്സയെ ബാധിക്കുമെന്ന്                എനിക്കറിയാമായിരുന്നു. അതുകൊണ്ട് ഞാനദ്ദേഹത്തോട് ഇക്കാര്യമൊ                              ന്നും പറഞ്ഞില്ല.

1984വരെ മരുന്നിന്റേയും ജീവിതചിട്ടയുടേയും കരുത്തില്‍ പ്രശ്‌നങ്ങളൊ                      ന്നുമില്ലാതെ പോയി. 84-ല്‍ ഹൃദയമിടിപ്പ് 160 വരെ ഉയര്‍ന്ന അവസ്ഥ                                 യില്‍ അദ്ദേഹം എന്റെയടുത്ത് വന്നു. ഇത്തവണ എനിക്കൊരു പ്രതീക്ഷ                                 യും ഉണ്ടായിരുന്നില്ല. അക്കാലത്ത് ഇന്ത്യയില്‍ ഇറങ്ങിയ ഒരു മരുന്ന്                                        - അമിയോഡെറോണ്‍ - കൊടുത്തപ്പോള്‍ ഹൃദയമിടിപ്പ് സാധാരണ അവ                സ്ഥയിലെത്തി. അപകടസ്ഥിതിയാണെന്ന് നമ്മള്‍ കരുതുന്ന പല സാഹ                         ചര്യവും അങ്ങനെയല്ലെന്ന് എനിക്ക് ബോധ്യമായി.

1993-ല്‍ ഞാന്‍ വിദേശയാത്രയിലായിരുന്ന വേളയില്‍ പുലര്‍ച്ചെ നാട്ടില്‍                      നിന്നൊരു ഫോണ്‍കോള്‍. ഡോക്ടറുടെ മകനാണ്, 'അച്ഛന്‍ വളരെ ഗുരുത                   രാവസ്ഥയിലാണ്. ഓപ്പറേഷന്‍ ഉടനെ വേണമെന്ന് പരിശോധിച്ച ഡോ                                 ക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.' ഞാനുടന്‍ നാട്ടിലേക്ക് തിരിച്ചു. ആഞ്ചിയോ                                ഗ്രാം വന്ന കാലമാണ്. ആഞ്ചിയോഗ്രാം ചെയ്തു. ഒരു കാര്യം വ്യക്തമായി.                        ഓപ്പറേഷന്‍ ചെയ്യുകയാണെങ്കില്‍ രോഗി ടേബിളില്‍ വെച്ചേ മരിക്കും.                                 കാരണം ആവശ്യത്തിന് ഹൃദയപേശികള്‍ ഇല്ല. അത് ശരിയാക്കി എടു                     ക്കാമെന്നുവെച്ചാല്‍ ഹൃദയത്തിലേക്കുള്ള മൂന്ന് രക്തക്കുഴലുകളില്‍ ഒന്ന്                     അടഞ്ഞിരിക്കുന്നു. അടവുള്ള കുഴലിന് പേശികളൊന്നും ബാക്കിയില്ല.                                 അതിന്റെ ബ്ലോക്ക് തീര്‍ക്കാന്‍ ശ്രമിക്കുന്നത് അപകടമാണ്. ഹൃദയപേ                         ശികള്‍ക്ക് ഉത്തേജനം കൊടുക്കുന്നതരം മരുന്ന് നല്‍കി. അത് വിജയ                        മായിരുന്നു. പുള്ളിക്കാരന്‍ വീണ്ടും ഉഷാറായി. അതിനുശേഷവും പലത                               വണ ഓരോരോ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് വന്നു. വിളര്‍ച്ച ബാധിച്ചു,                              രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് ക്രമാതീതമായി കുറഞ്ഞു, ഒരിക്കല്‍                              കടുത്ത മലേറിയ വന്നു. എല്ലാം അദ്ദേഹം തരണം ചെയ്തു.

ഇപ്പോള്‍ അദ്ദേഹത്തിന് 71 വയസ്സായി. പ്രാക്ടീസ് മുടക്കിയിട്ടില്ല. രണ്ടു                               തവണ വിദേശയാത്ര നടത്തി. ദൈനംദിന ജീവിതത്തിലെ ഒരാവശ്യവും                      രോഗകാരണം പറഞ്ഞ് അദ്ദേഹം മുടക്കാറില്ല. മാനസികമായ ധൈര്യവും                             ചിട്ടയായ ജീവിതശൈലിയും വ്യായാമത്തിലും മരുന്നു കഴിക്കുന്നതിലും                              കാണിച്ച കൃത്യനിഷ്ഠയുമാണ് അദ്ദേഹത്തിന് ആയുസ്സ് നീട്ടിക്കൊടുത്തത്.                            ബൈപാസ് സര്‍ജറിയോ ആഞ്ചിയോപ്ലാസ്റ്റിയോ ഇതുവരെ ചെയ്തിട്ടില്ല.                                എന്നിട്ടും അദ്ദേഹം ജീവിക്കുന്നു. ഹാര്‍ട്ട് അറ്റാക്ക് ജീവിതാവസാനമല്ല                               എന്നതിന് ഉദാഹരണമായി ഞാനീകഥ എന്റെ രോഗികളോടെല്ലാം                             പറയാറുണ്ട്.

ഹാര്‍ട്ട് അറ്റാക്ക് എങ്ങനെ

ഹാര്‍ട്ട് അറ്റാക്കിന്റെ വേദന പലരിലും പലതരത്തിലാണ് ഉണ്ടാവുക.                                        15 മിനുട്ടില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന നെഞ്ചുവേദനയെ ഹൃദയാഘാ                                   തത്തിന്റെ വേദനയായി കാണാം. അങ്ങനെയെങ്കില്‍ ഉടന്‍ ഡോക്ടറെ                                  കാണുക. ആദ്യത്തെ ഏതാനും മണിക്കൂറിനുള്ളില്‍ തന്നെ ചികി ത്സ                           നല്‍കാനായാല്‍ അസുഖത്തിന്റെ തീവ്രത വളരെ കുറയ്ക്കാന്‍ കഴിയും.

ഹൃദയാഘാതത്തിന്റെ വേദനയും ഗ്യാസ് പ്രശ്‌നം മൂലമുള്ള വേദനയും തിരിച്ചറിയാന്‍ കഴിയാത്തതാണ് പലരുടെയും പ്രശ്‌നം. ചിലര്‍ക്ക് നെഞ്ചുവേദനയ്ക്ക് പകരം വയറ്റിലാണ് അസ്വസ്ഥത അനുഭവപ്പെടുക. ഗ്യാസ് എന്ന് തെറ്റിദ്ധരിക്കുന്നതിന് കാരണമിതാണ്. വേദന തിരിച്ചറിയാന്‍ ഒരു എളുപ്പവഴിയുണ്ട്. വേദന വരുന്ന ആള്‍ക്ക് കിടക്കുമ്പോഴാണ് കൂടുതല്‍ ആശ്വാസം തോന്നുന്നത് എങ്കില്‍                                അത് ഗ്യാസ്ട്രബിളിന്റെ ലക്ഷണമാണ്. ഇരിക്കുമ്പോഴാണ് വേദനക്ക് ആ                                 ശ്വാസം തോന്നുന്നതെങ്കില്‍ അത് ഹൃദയാഘാതമാകാന്‍ ഇടയുണ്ട്. അമ്പ                                  തു ശതമാനം രോഗികളിലും നെഞ്ചുവേദനയോടൊപ്പം ഓക്കാനവും ഛര്‍ദി                                    യും ഉണ്ടാകാറുണ്ട്. നന്നായി വിയര്‍ക്കുക,                      നെഞ്ചിടിപ്പ് കൂടുക, ശ്വാസംമുട്ടല്‍, വയറിളക്കം, തളര്‍ച്ച, തലകറക്കം തുട                                 ങ്ങിയ ലക്ഷണങ്ങള്‍ ചിലര്‍ക്ക് ഉണ്ടാകാറുണ്ട്.

ഹൃദയാഘാതമുണ്ടാകുമ്പോള്‍ നെഞ്ചുവേദനയേ ഉണ്ടാകാത്ത അവസ്ഥയും                         കാണാറുണ്ട്. 'സൈലന്റ് അറ്റാക്ക്' എന്നാണിത് അറിയപ്പെടുന്നത്. പ്രമേ                   ഹമുള്ളവരിലാണ് ഇതിന് കൂടുതല്‍ സാധ്യത. പ്രമേഹമുള്ളവരില്‍ ഞരമ്പു                                കളുടെ സംവേദനശേഷി നശിച്ചുപോകാനിടയുണ്ട്. അതുകൊണ്ട് ഹൃദയാ                    ഘാതത്തിന്റെ വേദന അനുഭവപ്പെടാതെ പോവുകയാണ് ചെയ്യുന്നത്.

ഹൃദയാഘാതം വരാനുള്ള സാധ്യത ലക്ഷണങ്ങളിലൂടെ കണ്ടെത്താന്‍ പ്ര                          യാസമാണ്. എങ്കിലും നടക്കുമ്പോള്‍ നെഞ്ചില്‍ വേദന തോന്നുകയോ,                                   കയറ്റം കയറുമ്പോഴും സ്​പീഡില്‍ നടക്കുമ്പോഴും അമിതമായി കിതയ്ക്കുക                                       യും ശ്വാസതടസ്സം ഉണ്ടാവുകയും                              ചെയ്താലോ ഹൃദയാഘാതത്തിന്റെ ലക്ഷണമായി എടുക്കാം.

ഹൃദ്രോഗം വന്നാല്‍

ഹൃദയപേശികള്‍ക്ക് ശുദ്ധരക്തം നല്‍കുന്ന കൊറോണറി ധമനികളില്‍                     കൊഴുപ്പടിഞ്ഞുകൂടി ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്ന                                     താണ് ഹൃദ്രോഗത്തിന് കാരണം. ഹൃദ്രോഗത്തിന് കാരണങ്ങള്‍ പലതുണ്ട്.                         എങ്കിലും കൊളസ്‌ട്രോള്‍ നിയന്ത്രിച്ചാല്‍ ഹൃദയത്തെ ബാധിക്കുന്നപ്രശ്‌ന                            ങ്ങളെ ഒരു പരിധിവരെ കുറയ്ക്കാം. എന്നാല്‍ എല്ലാ കൊഴുപ്പും കൊളസ്‌ട്രോ                             ളല്ല. ശരീരത്തിലെ പലതരം കൊഴുപ്പുകളില്‍ ഒരിനം മാത്രമാണ് കൊളസ്‌                         ട്രോള്‍. ക്രമത്തിലധികമായി വര്‍ധിക്കുമ്പോള്‍ കൂടുതല്‍ പ്രശ്‌നമാകുന്നത്                  കൊളസ്‌ട്രോള്‍ എന്ന കൊഴുപ്പാണ്. പ്രത്യേക ആരോഗ്യപ്രശ്‌നങ്ങളൊ                        ന്നുമില്ലെങ്കില്‍ മൊത്തം കൊളസ്‌ട്രോള്‍ 200-ല്‍ താഴെയാകണം. ഹൃദയാ                         ഘാതം വന്ന ഒരാള്‍ക്കാണെങ്കില്‍ 160ല്‍ കൂടാന്‍ പാടില്ല. ചീത്ത കൊളസ്‌                         ട്രോള്‍ (ഘഉഘ) ആണ് രക്തക്കുഴലുകളില്‍ പോയി നിക്ഷേപിക്കപ്പെടുന്നത്.                          ഇതിന്റെ അളവ് 130-ല്‍ കുറവായിരിക്കണം. ഹൃദയത്തിന് അസുഖമുള്ളവ                              ര്‍ക്ക് ഇത് 70ല്‍ താഴെയാകണം. ഒരുപാട് താഴ്ന്നാലും കുഴപ്പമില്ല. ഹൃദയത്തിന് അസുഖമില്ലാത്തവരാണ്, എന്നാല്‍ കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ഹൃദ്രോ                         ഗമുണ്ട് എങ്കില്‍ ഇത് നൂറില്‍ കൂടാതെ നോക്കണം. നല്ല കൊളസ്‌ട്രോള്‍                          (ഒഉഘ) എത്ര കൂടുന്നുവോ അത്രയും നല്ലത്. ഇത് 50ല്‍ കൂടുതലെങ്കിലും                            വേണം. ഹൃദ്രോഗകാരണങ്ങളില്‍ എളുപ്പം കണ്ടുപിടിക്കാനും നിയന്ത്രി                             ക്കാനും കഴിയുന്ന പ്രശ്‌നമാണ് കൊളസ്‌ട്രോള്‍.

കൊളസ്‌ട്രോള്‍ കൂടുതലാണെന്ന് കണ്ടാല്‍ ഉടന്‍ കുറച്ചുകളയാമെന്ന് വിചാ                             രിച്ച് മരുന്ന് വാങ്ങി കഴിക്കുന്നത് നല്ലതല്ല. വ്യായാമം ശീലിക്കുക, നാരുള്ള                      ഭക്ഷണം സ്ഥിരമായി കഴിക്കുക, വറുത്തതും പൊരിച്ചതുമായ ആഹാരം                       ഒഴിവാക്കുക എന്നിവവഴി തന്നെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാവുന്നതേ                               യുള്ളൂ.                    ദിവസം രണ്ട് ഗ്ലാസ് (12 ഔണ്‍സ്) റെഡ് വൈന്‍                     കഴിക്കുന്നത് രക്തക്കുഴ                           ലില്‍ കൊഴുപ്പടിയാതിരിക്കു                             ന്നതിന് സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.                                                             എങ്കിലും കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള മരുന്നായി മദ്യത്തെ കാണരുത്.

വ്യായാമം എങ്ങനെ

ചിട്ടയായ വ്യായാമമാണ് ഒരു ഹൃദ്രോഗിയുടെ ജീവന്‍ എത്ര കാലത്തേക്കു                               കൂടി എന്ന് തീരുമാനിക്കുന്നത്. ഹൃദ്രോഗികള്‍ കഠിനമായ വ്യായാമങ്ങള്‍                  ഒഴിവാക്കണം. ശരീരത്തിന് പ്രത്യേകിച്ച് ക്ഷീണമൊന്നും തോന്നുന്നില്ലെ                            ങ്കില്‍ ദിവസവും അര മണിക്കൂര്‍ നടക്കാം. സമയമില്ലാത്തവര്‍ ജോലി ക                            ഴിഞ്ഞു വരുമ്പോള്‍ രണ്ട് സ്‌റ്റോപ്പ് മുമ്പേ ഇറങ്ങി നടക്കുക. ധ്യാനം, യോഗ                   എന്നിവയും ഗുണം ചെയ്യും. കൂടുതല്‍ നിലകളുള്ള കെട്ടിടത്തില്‍ ലിഫ്റ്റ് ഒഴി                           വാക്കി പടികള്‍ കയറുന്നത് ദോഷമേ ഉണ്ടാക്കൂ. എന്നാല്‍ ഒന്നോ രണ്ടോ                      നിലയുള്ള കെട്ടിടമാണെങ്കില്‍ പടികള്‍ കയറുന്നതും നല്ല വ്യായാമമാണ്.               പ്രമേഹമുള്ളവരും അമിതരക്തസമ്മര്‍ദമുള്ളവരും ഡോക്ടറുടെ നിര്‍ദേശ                         പ്രകാരമേ വ്യായാമം ചെയ്യാവൂ.

ലൈംഗികത എപ്പോള്‍

പങ്കാളികളിലൊരാള്‍ക്ക് ഹൃദ്രോഗമുണ്ടെങ്കില്‍ സെക്‌സ് വേണ്ടെന്ന് തീ                    രുമാനിക്കുന്ന ദമ്പതിമാരുണ്ട്. കാരണം ലൈംഗികമായി ബന്ധപ്പെടുന്ന                         സമയത്ത് ഹൃദയമിടിപ്പിന്റെ നിരക്കും ബി.പി.യും കൂടും. ഇത് ഹൃദയത്തി                                  ന് പ്രശ്‌നമാകുമോ എന്ന ആശങ്കയാണ് അവര്‍ക്ക്. ഹൃദയാഘാതമോ              ഹൃദയശസ്ത്രക്രിയയോ കഴിഞ്ഞയാളാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശമനു                           സരിച്ച് സെക്‌സ് തുടരാവുന്നതാണ്.സാധാരണ ഹൃദയാഘാതത്തിന്                            മൂന്നാഴ്ചക്ക് ശേഷം സ ുഖകരമായ ലൈംഗികജീവിതം സാധ്യമാകാറുണ്ട്.ലൈംഗികബന്ധത്തിനിടയില്‍ നെഞ്ചുവേദന തോന്നു                     ന്നുണ്ടെങ്കില്‍ ഹൃദയത്തിന് കൂടുതല്‍ ജോലി ചെയ്യേണ്ടിവരുന്നുണ്ട് എന്ന്                മനസ്സിലാക്കാം. ഈ സമയത്തെ വേദന അവഗണിക്കരുത്. സെക്‌സി                          നുശേഷം അമിതക്ഷീണം തോന്നുന്നുണ്ടെങ്കിലും ഡോക്ടറോട് വിവരം                          പറയണം.

കുടവയറും ഹൃദയാഘാതവും

അരവണ്ണം നോക്കി ഹാര്‍ട്ട് അറ്റാക്ക്                             വരുമോ എന്ന് പ്രവചിക്കാന്‍ കഴിയു                                മെന്ന് പറയാറുണ്ട്. ഇത് കുറച്ചെങ്കി                                     ലും ശരിയാണ്. കാരണം കുടവയറും                              ഹാര്‍ട്ട് അറ്റാക്കും തമ്മില്‍ ബന്ധമു                           ണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കു                                  ന്നത്. കേരളത്തിലെ പതിനായിരം                              പേരില്‍ ഞാനൊരു പഠനം നടത്തി.                                  ഇതില്‍ കണ്ടത് അമിതവണ്ണമുള്ളവര്‍                                   12 ശതമാനം പേരേ ഉള്ളൂ. പക്ഷേ,                                       കുടവയര്‍ 30 ശതമാനം പേര്‍ക്കുണ്ട്.                            കുടവയര്‍ വരുന്നത് അമിതവണ്ണം                                 കൊണ്ട് മാത്രമല്ല. പ്രയോജനമില്ലാ                              ത്തതരം ഇന്‍സുലിന്‍ ശരീരത്തില്‍                            കൂടുമ്പോള്‍ അതിന്റെ ഭാഗമായി വയ                                  റ്റില്‍ കൊഴുപ്പടിയുന്നതുകൊണ്ടാണ്                              കുടവയര്‍ ഉണ്ടാകുന്നത്. അത് ഹൃദയാഘാതത്തിന് വളരെയധികം കാ                        രണമാകും.

രക്തസമ്മര്‍ദവും ഹൃദയാഘാതവും

രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാതെ വിട്ടാല്‍ അത് ഹൃദയാരോഗ്യത്തെ                              സാരമായി ബാധിക്കും. ബി.പി. കൂടുന്നത് രക്തപ്രവാഹത്തെ ബാധിക്കും.                               ഇത് ഹാര്‍ട്ട് അറ്റാക്കിന് കാരണമാണ്. അമിതരക്തസമ്മര്‍ദം തുടക്ക                                ത്തില്‍ തന്നെ കണ്ടെത്താനായാല്‍ മരുന്നില്ലാതെ തന്നെ നിയന്ത്രിക്കാം.                 വ്യായാമക്കുറവ്, തെറ്റായ ഭക്ഷണക്രമം, കൊഴുപ്പിന്റെ ആധിക്യം, മാന                  സികസമ്മര്‍ദം, ശരീരമനങ്ങാത്ത ജീവിതരീതി എന്നിവയൊക്കെ രക്ത                          സമ്മര്‍ദം കൂടാന്‍ ഇടയാക്കുന്നു. ഏതു പ്രായക്കാരായാലും 120-80 ആണ്                        നോര്‍മല്‍ ബി.പി. ബി.പി. ഈ അളവില്‍ നിയന്ത്രിച്ചു നിര്‍ത്തുകായണെ                               ങ്കില്‍ ഹൃദയാഘാതം വരുന്നത് ഒരുപരിധിവരെ തടയാന്‍ കഴിയും.                                  ബി.പി. 140-90ല്‍ കൂടുന്നത് അപകടമാണ്. പ്രമേഹമുള്ളവരാണെങ്കില്‍                           130-80 തന്നെ പേടിക്കേണ്ട അവസ്ഥയാണ്.

പരിശോധനകള്‍ മുടക്കരുത്

ഹാര്‍ട്ട് അറ്റാക്ക് വന്ന് ഭേദമായവര്‍ വര്‍ഷത്തിലൊരിക്കല്‍ ഫുള്‍ ചെക്ക                                   പ്പ് നടത്തണം. രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉള്ളവരാണെങ്കില്‍ മൂന്ന് മാ                  സത്തിലൊരിക്കല്‍ ചെക്കപ്പ് നടത്തണം. ഹൃദയസംബന്ധമായ ആസുഖ                              ങ്ങള്‍ ഉള്ളവര്‍ രണ്ട് മാസത്തിലൊരിക്കല്‍ ചെക്കപ്പ് ആവാം. വര്‍ഷത്തി                      ലൊരിക്കല്‍ ട്രെഡ്മില്‍ ടെസ്റ്റ് നടത്തുന്നത് എല്ലാവര്‍ക്കും നല്ലതാണ്. ട്രെ                          ഡ്മില്ലില്‍ നടക്കുമ്പോള്‍ ആവരുടെ ആരോഗ്യസ്ഥിതി മെഷീന്‍ രേഖപ്പെ                            ടുത്തുന്ന ടെസ്റ്റാണിത്.

ഹൃദ്രോഗികള്‍ ശ്രദ്ധിക്കേണ്ടത്


ദിവസവും ഒരു മണിക്കൂര്‍ നടക്കുക.

ആഹാരം കഴിച്ചു കഴിഞ്ഞാല്‍ അല്പസമയം വിശ്രമിക്കണം. ലളിതമായ                        ഭക്ഷണമേ കഴിക്കാവൂ.

അഞ്ച് കിലോയില്‍ കൂടുതല്‍ ഭാരം വഹിക്കരുത്.

ദിവസവും രാത്രി ഏഴ് മണിക്കൂറെങ്കിലും ഉറങ്ങണം

വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കരുത്. വെണ്ണ, നെയ്യ്്,                               ഡാല്‍ഡ, വെളിച്ചെണ്ണ, തേങ്ങാപ്പാല്‍ എന്നിവ പരമാവധി കുറച്ച് ഉപയോ                       ഗിക്കുക.

മട്ടണ്‍, ബീഫ്, പോര്‍ക്ക് ഇറച്ചി കഴിക്കാതിരിക്കുക. മീനോ തൊലി കള                               ഞ്ഞ കോഴിയിറച്ചിയോ മിതമായി കഴിക്കാം.

കിഴങ്ങല്ലാത്ത മലക്കറികള്‍ ധാരാളം കഴിക്കാം.

ആവശ്യത്തിന് വെള്ളം കുടിക്കണം.

കിതപ്പുണ്ടാകുന്ന ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുക.

പ്രമേഹമില്ലെങ്കില്‍ മൂന്ന് നാല് തവണയായി പഴവര്‍ഗങ്ങള്‍ കഴിക്കാം.

അസുഖത്തിന് കുറവുണ്ടെന്ന് കരുതി മരുന്നു കഴിക്കുന്നതില്‍ വീഴ്ച വരു                             ത്തരുത്.

ഈ നമ്പറുകള്‍ ശ്രദ്ധിക്കുക

മൊത്തം കൊളസ്‌ട്രോള്‍ 200mgയില്‍ കുറവായിരിക്കണം.

ചീത്ത കൊളസ്‌ട്രോള്‍ (LDL) - 130mg-യില്‍ കുറവ്

നല്ല കൊളസ്‌ട്രോള്‍ (HDL) - സ്ത്രീകള്‍ക്ക് 50ാഴ-യില്‍ കൂടുതല്‍

- പുരുഷന്മാര്‍ക്ക് 40mg-യില്‍ കൂടുതല്‍
ഷുഗര്‍ - 100 mgയില്‍ കുറവ്

രക്തസമ്മര്‍ദം
പൂര്‍ണആരോഗ്യമുള്ള ആള്‍ക്ക് -120/80
അരവണ്ണം - സ്ത്രീകള്‍ക്ക് 90 cm-ല്‍ കുറവ്

-പുരുഷന് 100 cm--ല്‍ കുറവ്                                                                                      

(മലയാളം ഫണ്ണില്‍ വന്ന ഈ ലേഖനം ഇതിന്റെ പ്രാധാന്യം മനസ്സിലാ                                  ക്കി ഇവിടെ പോസ്റ്റ് ചെയ്യുന്നു.)

3 അഭിപ്രായങ്ങൾ:

  1. ഇത്തരം ഗുണകരമായ ലേഖനങ്ങള്‍ ഇനിയും പ്രതിക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. ഇത് ഉപകാരമുള്ള പോസ്റ്റാണ്.

    മറുപടിഇല്ലാതാക്കൂ
  3. സാദിഖ്,ഹംസ അഭിപ്രായങ്ങള്‍ക്ക് നന്ദി.

    മറുപടിഇല്ലാതാക്കൂ